മന്ത്രവാദികളുടെ തട്ടിപ്പുകൾ തിരിച്ചറിയണം

തലശ്ശേരി: മന്ത്രവാദത്തിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് കെ.എൻ.എം മർകസ്സുദ്ദഅവ തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമൂഹത്തെ ഇത്തരം തട്ടിപ്പുകാരിൽനിന്ന്​ മോചിപ്പിക്കാൻ ശക്തമായ ബോധവത്കരണങ്ങളും പ്രചാരണ പരിപാടികളും അത്യാവശ്യമാണ്. മതപണ്ഡിതരിലും പുരോഹിതരിലുമുള്ള ചൂഷകരെ സമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കേണ്ടത് കാലഘട്ടത്തി​ൻെറ അനിവാര്യതയാണ്. മന്ത്രവാദം മതത്തിനെതിര്, മാനവികതക്കെതിര് എന്ന പ്രമേയത്തിൽ ടൗണിൽ നടത്തിയ പൊതുയോഗം ജില്ല പ്രസിഡൻറ്​ സി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രഫ. ഇസ്മായിൽ കരിയാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ്​ അഷറഫ് മമ്പറം അധ്യക്ഷത വഹിച്ചു. നാസർ ധർമടം, ശരീഫ് മൗലവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.