ഭൂമിയിലും വീടുകളിലും വിള്ളൽ: പുനരധിവാസ പദ്ധതിക്കായി ജനകീയ കമ്മിറ്റി

കേളകം: ശാന്തിഗിരി കൈലാസംപടിയിൽ ഭൂമിയിലും വീടുകളിലും വിള്ളൽ ഉണ്ടായതി​ൻെറ പശ്ചാത്തലത്തിൽ കേളകം പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപവത്​കരണയോഗം സംഘടിപ്പിച്ചു. പ്രദേശത്ത 28 കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമായതിനാൽ ഇവരെ പുനരധിവസിപ്പിക്കേണ്ടതാണെന്ന്​ റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു. ശാന്തിഗിരി വയോജന വിശ്രമകേന്ദ്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ്​ സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗം സജീവൻ പാലുമി അധ്യക്ഷത വഹിച്ചു. ജോർജ്കുട്ടി കുപ്പക്കാട്ട്, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.