ഗ്രോബാഗുകൾ വിതരണം ചെയ്തു

കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, മാങ്ങാട്ടിടം പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ . ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവ​ൻെറ സഹായത്തോടെയാണ്​ ഗ്രോബാഗുകൾ നൽകിയത്. വിതരണോദ്ഘാടനം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആർ. ഷീല നിർവഹിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ. ശാന്തമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. അസി. കൃഷി ഡയറക്ടർ ബിന്ദു കെ. മാത്യു പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസർ എ. സൗമ്യ, പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗം എം. ഷീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ. ഗംഗാധരൻ, പി.കെ. ബഷീർ, കൃഷി അസി. ആർ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.