കണ്ടൽ നശീകരണം അവസാനിപ്പിക്കണം

കുഞ്ഞിമംഗലം: അതിസംരക്ഷിത മേഖലയായ പുഴയോട് ചേർന്ന ചതുപ്പുനിലത്തിലെ കണ്ടൽക്കാടുകൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് ജനങ്ങളോടും പ്രകൃതിയോടും അധികൃതർ നടത്തുന്ന ക്രൂരതയാണെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രകൃതിദുരന്തങ്ങൾ നിത്യസംഭവമായ കാലഘട്ടത്തിൽ കണ്ടൽ നശീകരണം എത്രയും പെ​െട്ടന്ന് അവസാനിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അങ്ങാടി സി.എച്ച്. സൗധത്തിൽ നടന്ന യോഗം എസ്.കെ.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ. വിജയൻ (ചെയ.), തയ്യിൽ താജുദ്ദീൻ, എ.വി. തമ്പാൻ(വൈസ് ചെയ.), ടി.പി. മുസ്തഫ (ജന. കൺ.), കെ.വി. സതീഷ് കുമാർ, എം.ടി.പി. അഷറഫ്, ടി.വി. വേണുഗോപാലൻ മാസ്​റ്റർ (കൺ.), സി. ശിവദാസൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.