സിറ്റി പൊലീസ് അത്​ലറ്റിക് മീറ്റ് നാളെ

കണ്ണൂർ: ഒന്നാമത് കണ്ണൂര്‍ സിറ്റി പൊലീസ് അത്​ലറ്റിക് മീറ്റ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനത്ത്​ നടക്കും. ജില്ല പൊലീസിനെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറലായി വിഭജിച്ച ശേഷം നടക്കുന്ന ആദ്യ സ്പോർട്​സ്​ മീറ്റാണിത്​. കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്​ സബ്​ ഡിവിഷനുകളിലെ പൊലീസ് സ്​റ്റേഷനുകള്‍, സ്പെഷല്‍ യൂനിറ്റുകള്‍, ഡി.എച്ച്.ക്യു എന്നിവിടങ്ങളിലെ പൊലീസ് സേനാംഗങ്ങള്‍ വിവിധ മത്സരവിഭാഗങ്ങളിലായി പങ്കെടുക്കും. അത്​ലറ്റിക് മീറ്റി‍ൻെറ ഉദ്ഘാടനം തിങ്കളാഴ്​ച രാവിലെ ഒമ്പതിന്​ കണ്ണൂര്‍ റേഞ്ച് ഡി.ഐ‌.ജി സേതുരാമന്‍ നിർവഹിക്കും. ചൊവ്വാഴ്​ച വൈകീട്ട്​ സമാപന ചടങ്ങ് കലക്ടര്‍ എസ്​. ചന്ദ്രശേഖര്‍ ഉദ്​ഘാടനം ചെയ്യും. കലാസാംസ്കാരിക പരിപാടികളും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.