വീടിനുള്ളിൽ ഗർത്തങ്ങൾ; കുടുംബം ഭീതിയിൽ

കേളകം: ശാന്തിഗിരി കൈലാസം പടിയിലെ കളപ്പുരയ്ക്കല്‍ ജോണി​ൻെറ വീടിനുള്ളില്‍ വീണ്ടും ഗര്‍ത്തം കണ്ടെത്തി. കഴിഞ്ഞ ദിവസം കണ്ടെത്തിയതിനു സമീപത്തായാണ് വീണ്ടും ഗര്‍ത്തം കണ്ടെത്തിയത്. ഇവിടെ ചവിട്ടുമ്പോള്‍ താഴ്ന്നുപോകുന്ന അവസ്ഥയാണ്. വീടിനുള്ളിലെ തറയില്‍ ശക്തമായി ഇടിക്കുമ്പോള്‍ മുഴക്കം അനുഭവപ്പെടുന്നുമുണ്ട്. വീടിനുള്ളില്‍ അടിക്കടി ഗര്‍ത്തം രൂപപ്പെട്ടതോടെ ജോണും കുടുംബവും ഭീതിയിലാണ്​. 2004, 2018, 2019 വര്‍ഷങ്ങളില്‍ കൈലാസം പടിയില്‍ ഭൂമിയില്‍ വിള്ളല്‍ രൂപപ്പെടുകയും വീടുകള്‍ തകരുകയും ചെയ്തിരുന്നു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുന്‍ പഞ്ചായത്തംഗം ജോര്‍ജ്കുട്ടി കുപ്പക്കാട്ട് പറഞ്ഞു. സംഭവസ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ തങ്കമ്മ മേലെക്കൂറ്റ്, സ്​ഥിരം സമിതി ചെയര്‍മാന്മാരായ സജീവന്‍ പാലുമി, ടോമി പുളിക്കക്കണ്ടം എന്നിവര്‍ സന്ദര്‍ശിച്ചു. റവന്യൂ വകുപ്പും പഞ്ചായത്തും ചേര്‍ന്ന് അടുത്ത ദിവസം സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.