സിൽവർലൈൻ റെയിൽ പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം

പഴയങ്ങാടി: മാടായിപ്പാറയിൽ സിൽവർലൈൻ റെയിൽ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു. കെ -റെയിൽ വിരുദ്ധ സമിതിയുടെയും മാടായിപ്പാറ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിലാണ് രണ്ടാം ദിവസവും പ്രതിഷേധം നടന്നത്​. മാടായിപ്പാറ സംരക്ഷണ സമിതി സെക്രട്ടറി കെ.പി. ചന്ദ്രാംഗദൻ, കെ -റെയിൽ വിരുദ്ധ സമിതി ജില്ല ചെയർമാൻ എ.പി. ബദറുദ്ദീൻ, മാടായി പഞ്ചായത്ത് മുൻ പ്രസിഡൻറ്​ പി.ഒ.പി. മുഹമ്മദലി ഹാജി, മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി.പി. കൃഷ്ണൻ, എ.വി. സനൽ, രാമചന്ദ്രൻ പട്ടേരി, അഫ്സൽ പാളയം തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.