സബ് ട്രഷറിക്ക് കണ്ടെത്തിയ സ്ഥലം ഉന്നതസംഘം പരിശോധിച്ചു

ചെറുപുഴ: സബ് ട്രഷറിക്ക് പുതിയകെട്ടിടം നിര്‍മിക്കുന്നതിനു മുന്നോടിയായി വകുപ്പുതല പരിശോധനക്ക്​ ഉന്നത ഉദ്യോഗസ്ഥസംഘം ചെറുപുഴയിലെത്തി. ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. സന്തോഷി​ൻെറ നേതൃത്വത്തിലാണ് സ്ഥല പരിശോധന നടത്തിയത്. ചെറുപുഴ സബ് ട്രഷറി ഓഫിസര്‍ ലീന അട്ടമ്മലും മറ്റു ജീവനക്കാരും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തി​ൻെറ പുതിയ കെട്ടിടത്തോട് ചേര്‍ന്നുവാങ്ങിയ അഞ്ച്​ സൻെറ്​ സ്ഥലമാണ് ട്രഷറി നിര്‍മാണത്തിന് പരിഗണിക്കുന്നത്. ഈ സ്ഥലത്തി​ൻെറ ഒരുഭാഗം പഞ്ചായത്തി​ൻെറ പുതിയ കെട്ടിടം നിര്‍മിച്ചപ്പോള്‍ നഷ്​ടപ്പെട്ടതായി പിന്നീട് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഇത് വിവാദമായിരിക്കെയാണ് വകുപ്പുതല പരിശോധനക്ക്​ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയത്. നിലവില്‍ വാടകക്കെട്ടിടത്തിലാണ് സബ് ട്രഷറി പ്രവര്‍ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.