കേരവിദ്യ ഹരിതം ഉദ്​ഘാടനം

ഇരിട്ടി: ഇരിട്ടി സീനിയര്‍ ചേംബറി​ൻെറയും അലയന്‍സ് ക്ലബി​ൻെറയും നേതൃത്വത്തില്‍ ഡിപോള്‍ കോളജി​ൻെറ സഹകരണത്തോടെ കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രോബാഗുകളും പച്ചക്കറി തൈകളും നല്‍കുന്ന 'കേരവിദ്യ ഹരിതം' പ്രിന്‍സിപ്പല്‍ ഫാ. ഡോ. റോയ് വാരകത്ത്​ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ചേംബര്‍ പ്രസിഡൻറ്​ പി.കെ. ആൻറണി അധ്യക്ഷത വഹിച്ചു. അലയന്‍സ് ക്ലബ് പ്രസിഡൻറ്​ പി.കെ. ജെയിംസ്, ഡോ. ജി. ശിവരാമകൃഷ്ണന്‍, ടി.ജെ. അഗസ്​റ്റിന്‍, എം.വി. അഗസ്​റ്റിന്‍, ബെന്നി പാലക്കല്‍, സിന്ധു എന്നിവര്‍ സംസാരിച്ചു. ഡിപോള്‍ കോളജില്‍ ഗ്രീന്‍ ക്ലബും രൂപവത്​കരിച്ചു. ഇരിട്ടി മേഖലയില്‍ സ്‌കൂളുകളിലും കോളജുകളിലും പദ്ധതി നടപ്പാക്കുമെന്ന് ഇരു ക്ലബുകളുടെയും ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.