പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

ഇരിട്ടി: നഗരസഭ ആരോഗ്യ വകുപ്പി​ൻെറ നേതൃത്വത്തിൽ ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും തട്ടുകടകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. കുഞ്ഞിരാമ​ൻെറ നേതൃത്വത്തിൽ ഇരിട്ടി, ഉളിയിൽ, ചാവശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. അജയകുമാർ, വി.എ. ജിൻസ് തുടങ്ങിയവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.