കെ.എസ്.ആർ.ടി.സി ബസ് സര്‍വിസ് പുനരാരംഭിച്ചു

കണിച്ചാർ: കൊളക്കാട് വഴി . കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡൻറ്​ ആൻറണി സെബാസ്​റ്റ്യ​ൻെറ നേതൃത്വത്തില്‍ സ്വീകരണമൊരുക്കി ബസിനെ വരവേറ്റു. ലോക്ഡൗണ്‍ കാലത്ത്​ ബസുകളെല്ലാം സർവിസ് നിര്‍ത്തിയതോടെ ജനം പെരുവഴിയിലായിരുന്നു. ഇതോടെ രാവിലെ 8.10ന് കൊളക്കാടെത്തുന്ന കൊട്ടിയൂര്‍-കണ്ണൂര്‍ സർവിസിനായി പഞ്ചായത്ത് പ്രസിഡൻറ്​ ഡോ. വി. ശിവദാസന്‍ എം.പിയെ സമീപിക്കുകയായിരുന്നു. എം.പി കോഴിക്കോട് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറുമായി പ്രശ്നം ചര്‍ച്ചചെയ്താണ് വര്‍ഷങ്ങളായി കൊളക്കാട് വഴി സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്​ പുനരാരംഭിച്ചത്. സ്വീകരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ്​ ആൻറണി സെബാസ്​റ്റ്യനും നാട്ടുകാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.