രാജന് കൃപാലയത്തിൽ അഭയം

തലശ്ശേരി: ഇടുപ്പെല്ലിന് പരിക്കേറ്റ് നടപ്പാതയിൽ തളർന്നുകിടക്കുന്ന മധ്യവയസ്കന് ഒടുവിൽ അഭയമായി. നഗരത്തിൽ ആക്രി സാധനങ്ങൾ പെറുക്കിവിറ്റ് നിത്യജീവിതം കഴിച്ചിരുന്ന കായംകുളം സ്വദേശി രാജനെ പേരാവൂർ തെറ്റുവഴിയിൽ നിർമല സന്തോഷ് നടത്തുന്ന കൃപാലയം എന്ന സ്ഥാപനമാണ് ഏറ്റെടുത്തത്. ഇടുപ്പെല്ലിന് പരിക്ക് പറ്റിയതിനെ തുടർന്ന് പഴയ ബസ് സ്​റ്റാൻഡ് എം.ജി റോഡിൽ പഴയ പെട്രോൾ പമ്പിന് മുന്നിലെ നടപ്പാതയിൽ ഏറെ ദിവസമായി തളർന്നുകഴിയുകയാണ് രാജൻ. നിരവധി ജീവകാരുണ്യ-സന്നദ്ധ സംഘടനകളുള്ള തലശ്ശേരിയിൽ പക്ഷേ, ഈ വയോധികനെ പരിചരിക്കാനോ ആശുപത്രിയിലേക്ക് മാറ്റാനോ ആരും തയാറായിരുന്നില്ല. സാമൂഹിക പ്രവർത്തകനായ ബാബു പാറാൽ ഇടപെട്ടാണ് രാജന് അഭയമൊരുക്കിയത്. സഹായത്തിന് ആരുമില്ലാത്തതിനാൽ ബാബുവാണ് രാജന് ഭക്ഷണം എത്തിച്ചുനൽകിയിരുന്നത്. ഇനിയുള്ള കാലം ചികിത്സയടക്കം എല്ലാ കാര്യങ്ങളും സ്ഥാപനം നോക്കിനടത്തുമെന്ന് സന്തോഷ് പറഞ്ഞു. ഇരുന്നൂറിലധികം അന്തേവാസികൾ ഈ സ്ഥാപനത്തിലുണ്ട്. സി.എച്ച് സൻെറർ ആംബുലൻസിലാണ് രാജനെ കൃപാലയത്തിൽ എത്തിച്ചത്. പടം..... രാജനെ ആംബുലൻസിൽ പേരാവൂർ കൃപാലയത്തിലേക്ക് കൊണ്ടുപോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.