ബോധവത്​കരണവും സൈക്കിൾ റാലിയും

പെരിങ്ങത്തൂർ: ദേശീയ അർബുദ ബോധവത്​കരണത്തി​ൻെറ ഭാഗമായി ജില്ല കാൻസർ കൺട്രോൾ കൺസോർട്ട്യം മലബാർ കാൻസർ സൻെറർ, പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് സ്കൗട്​സ്​ ആൻഡ്​ ഗൈഡ്സ്, എൻ.സി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തി. ബോധവത്​കരണ പരിപാടി മലബാർ കാൻസർ സൻെറർ ഡയറക്ടർ ഡോ. സതീഷ് ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ജില്ല കാൻസർ കൺട്രോൾ കൺസോർട്ട്യം പ്രസിഡൻറ്​ പി. നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ. നീതു ബോധവത്​കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്​റ്റർ എൻ. പത്മനാഭൻ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കൺസോർട്ട്യം ജില്ല സെക്രട്ടറി സുരേഷ്, കെ.എം. ചന്ദ്രൻ, കെ.പി. ശ്രീധരൻ, പി.വി. ഖൈറുന്നിസ, ബസന്ത്, മുഹമ്മദ് കൊട്ടാരത്ത്, പി.കെ. നൗഷാദ്, ഖാലിദ് പിലാവുള്ളതിൽ എന്നിവർ സംസാരിച്ചു. സ്കൗ​ട്ട് ട്രൂപ് ലീഡർമാരായ തേജുൽ, റോഷിവ്, അഭിനവ്, സഞ്ജയ്, എൻ.സി.സി കാഡറ്റുകളായ മുഹമ്മദ് മിൻഹാജ്, മുഹമ്മദ് റിഫാദ്, മുഹമ്മദ് ഷിജാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.