ബാരാപോൾ കുടുംബസംഗമം

ഇരിട്ടി: വാർഷിക ഉൽപാദനത്തിൽ ചരിത്രനേട്ടം കൈവരിച്ച ജില്ലയിലെ ഏക ജലവൈദ്യുതി പദ്ധതിയായ ഇരിട്ടി ബാരാപോൾ പദ്ധതി കണ്ണൂർ ജില്ലക്ക്​ അഭിമാനമാണെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. 2018ലെയും 2019ലെയും പ്രളയങ്ങളിൽ വ്യാപകമായ നാശനഷ്​ടം നേരിട്ട പ്രദേശങ്ങളിലൊന്നാണ് ബാരാപോൾ. എന്നാൽ, പ്രളയക്കെടുതി അതിജീവിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക ഉൽപാദനത്തിലേക്ക് പദ്ധതിക്കെത്താൻ കഴിഞ്ഞത് പവർഹൗസിലെ ജീവനക്കാരുടെ കഠിനാധ്വാനത്തി​ൻെറയും ഒത്തൊരുമയോടുള്ള പ്രവർത്തനങ്ങളുടെയും ഫലമാണെന്നും എം.എൽ.എ പറഞ്ഞു. ബാരാപോൾ പദ്ധതി ജീവനക്കാർ സംഘടിപ്പിച്ച കുടുംബ സംഗമം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസി. എൻജിനീയർ അനീഷ് അരവിന്ദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തംഗം ബിജോയി പ്ലാത്തോട്ടത്തിൽ, ഉത്തമൻ കല്ലായി, കെ. അജീഷ് എന്നിവർ സംസാരിച്ചു. ജീവനക്കാരായ മാനസ് മാത്യു, പി.ബി. സനൽ കുമാർ, പി.അജേഷ്, കെ.രജിൽ, കെ.വിവേക്, ധനീഷ് ചാക്കോ, ഷിബിൻ ചാക്കോ, കെ. അജീഷ്, കെ.സുവിൻ, ഉത്തമൻ കല്ലായി, കെ.ജെ. ബാബു, കെ. ആനന്ദൻ, ജോബി, ബാബൂസ് ആൻറണി എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.