യുവാവിനെ കണ്ണിൽ കുത്തി പരിക്കേൽപിച്ച പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

ശ്രീകണ്ഠപുരം: ഭിന്നശേഷിക്കാരനെ ആക്രമിക്കുന്നത് തടഞ്ഞ സഹോദര​‍ൻെറ കണ്ണില്‍ താക്കോല്‍ കൊണ്ട് കുത്തി പരിക്കേല്‍പിച്ചയാള്‍ ആറു വര്‍ഷത്തിനുശേഷം അറസ്​റ്റില്‍. കണിയാര്‍വയലിലെ ഐക്കര വീട്ടില്‍ സുനില്‍കുമാറിനെയാണ് (40) ശ്രീകണ്ഠപുരം എസ്.ഐ സുബീഷ്‌മോന്‍, എ.എസ്.ഐ എ. പ്രേമരാജന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്​റ്റ്​ ചെയ്തത്. 2015 ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. മലപ്പട്ടം അഡുവാപ്പുറത്തെ ലക്ഷ്മണ​‍ൻെറ കണ്ണിലാണ് സുനില്‍കുമാര്‍ കുത്തി പരിക്കേല്‍പിച്ചത്. ഭിന്നശേഷിക്കാരനായ ത​‍ൻെറ സഹോദരനെ സുനില്‍കുമാര്‍ ആക്രമിക്കുന്നത് കണ്ടാണ് ലക്ഷ്മണന്‍ തടയാനെത്തിയത്. അതിനിടെ ഓട്ടോറിക്ഷയുടെ താക്കോല്‍ ഉപയോഗിച്ച് സുനിൽ ലക്ഷ്മണ​‍ൻെറ കണ്ണില്‍ കുത്തി പരിക്കേൽപിച്ചുവെന്നാണ് കേസ്. അറസ്​റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിനടക്കുകയായിരുന്നു സുനില്‍കുമാര്‍. നാഷനല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ ആയാണ് ഒളിവില്‍ പോയത്. ഞായറാഴ്ച രാത്രി കണ്ണൂര്‍ താണയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. സിവില്‍ പൊലീസ് ഓഫിസര്‍ കെ.ഐ. ശിവപ്രസാദും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.