ഷോക്കേറ്റ് മരിച്ച വിദ്യാർഥികളുടെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം

ഇരിട്ടി: കൊല്ലം നെടുമൺകാവ് ആറ്റിൽ കുളിക്കാനിറങ്ങവേ, പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ച കൊല്ലം ഡി.കെ.എം എൻജിനീയറിങ് കോളജിലെ അവസാനവർഷ വിദ്യാർഥികളായ തില്ലങ്കേരി ബൈത്തുനൂറിലെ മുഹമ്മദ് റിസ്​വാ​ൻെറയും കാസർകോട് ബേക്കലിലെ എം.എസ്. അർജു​ൻെറയും കുടുംബത്തിന് മതിയായ നഷ്​ടപരിഹാരം നൽകണമെന്ന് യു.ഡി.എഫ് തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം സണ്ണി ജോസഫ് എം.എൽ.എ മുഖേന നൽകി. യോഗം മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡൻറ്​ ടി.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.