അണുവിമുക്ത ഉപകരണങ്ങൾ പുതുക്കണം

പരിയാരം: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ജില്ല -താലൂക്ക് ആശുപത്രികളിലും പഴകിയ അണുവിമുക്ത യന്ത്രങ്ങള്‍ മാറ്റി പുതിയ യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേരള ഗവ. ഹോസ്പിറ്റല്‍ സ്​റ്ററൈല്‍ സര്‍വിസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മാരകരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അണുവിമുക്തവിഭാഗത്തെ ശാസ്ത്രീയമായും സാങ്കേതികമായും മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ്​ വടിവേല്‍ മല്ലേശന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി വടിവേല്‍ മല്ലേശന്‍ (പ്രസി.), സി. ബിനു(ജന. സെക്ര.), സി. പ്രകാശ്, കെ.ജി. സുനില്‍കുമാര്‍ (വൈസ്. പ്രസി.), എസ്.എല്‍. വിനു, പി. ഗംഗാധരന്‍ (ജോ. സെക്ര.), പി.വി. പ്രേംകുമാര്‍ (ട്രഷ.). --------------- എം.വി.ആർ ചരമവാര്‍ഷിക ദിനാചരണം പരിയാരം: പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്​ ശില്‍പിയും മുന്‍ സഹകരണ മന്ത്രിയുമായ എം.വി. രാഘവ​ൻെറ ഏഴാം ചരമവാര്‍ഷിക ദിനാചരണം നവംബർ ഒമ്പതിന്​​ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അനുസ്മരണയോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.