പുഴ ശുചീകരിച്ചു

തളിപ്പറമ്പ്: കോൺഗ്രസ് ബ്രദർഹുഡ് സംഘടനയുടെ നേതൃത്വത്തിൽ പട്ടുവം കൂത്താട്ട് പുഴ ശുചീകരണം പുരോഗമിക്കുന്നു. ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തിൽ തുടങ്ങിയ പുഴ ശുചീകരണം മറ്റ് വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് നടന്നുവരുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി കപ്പച്ചേരി രാജീവൻ പുഴ ശുചീകരണം ഉദ്ഘാടനം ചെയ്തു. ഓരോ ദിവസവും കുടുബശ്രീ, തൊഴിലുറപ്പ്​, മത്സ്യബന്ധന, കർഷക തൊഴിലാളികൾ മാറിമാറിയാണ് ശുചീകരണത്തിനിറങ്ങുന്നത്. ബ്രദർഹുഡ് പ്രസിഡൻറ്​ ടി. ദാമോദരൻ, സി.പി. പ്രസന്ന, ഇ. ശ്രുതി, എ.വി. ഷരീഫ, പി. ആലി, പി. ഗീത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.