സ്​കൂൾ കെട്ടിടോദ്​ഘാടനം

മട്ടന്നൂര്‍: എടയന്നൂര്‍ തെരൂര്‍ മാപ്പിള എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനേജിങ്​ കമ്മിറ്റി പ്രസിഡൻറ്​ കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ് ബാബു മുഖ്യാതിഥിയായി. ലൈബ്രറി കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. മിനി ഉദ്ഘാടനം ചെയ്തു. സി. ഷിജു, പി.കെ. കൗലത്ത്, പി.കെ. അബ്​ദുൽ അസീസ്, പി.കെ.സി. മുഹമ്മദ്, ടി.കെ. അബ്​ദുല്ലക്കുട്ടി ഹാജി, ടി.പി. മുഹമ്മദ്, എം. ബഷീര്‍, കെ. സജിന, എ.സി. നാരായണന്‍ മാസ്​റ്റര്‍, വി.കെ. നൗഷാദ്, പി.പി. മുസ്തഫ, സി. സലീം, കെ. ഷഹനാസ്, എ. മൂസ, കെ.പി. റഫീഖ്, പി. റിയ ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ഷബീര്‍ എടയന്നൂര്‍ സ്വാഗതവും കെ. പത്മാവതി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.