റബര്‍ ഷീറ്റ് മോഷണക്കേസില്‍ കൂട്ടുപ്രതിയും അറസ്​റ്റിൽ

ചെറുപുഴ: പുളിങ്ങോമില്‍ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തി​ൻെറ ഗോഡൗണില്‍ നിന്ന്​ റബര്‍ ഷീറ്റ് മോഷ്​ടിച്ച കേസില്‍ കൂട്ടുപ്രതിയും അറസ്​റ്റിലായി. കടുമേനി സ്വദേശി കുര്യനെയാണ്​ (40) ചെറുപുഴ പൊലീസ് അറസ്​റ്റുചെയ്തത്. ഈ കേസില്‍ കടുമേനി സ്വദേശിയായ സുനില്‍ തോമസി (47)നെ നേരത്തേ റിമാൻഡ്​ ചെയ്തിരുന്നു. പ്രതിയെ ഷീറ്റ് വില്‍പന നടത്തിയ ആലക്കോട്ടെ മലഞ്ചരക്ക് കടയിലും മോഷണം നടത്തിയ വാഴക്കുണ്ടത്തെ ഗോഡൗണിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. റബര്‍ ഷീറ്റ് കസ്​റ്റഡിയിലെടുത്തു. പുളിങ്ങോം ടൗണില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന അരീക്കാട്ട് അനീഷി​ൻെറ വാഴക്കുണ്ടത്തുള്ള ഗോഡൗണില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് 80 കിലോ റബര്‍ഷീറ്റ് മോഷണം പോയത്. ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തില്‍ എസ്.ഐ കെ. ഖദീജ, എ.എസ്.ഐമാരായ കെ. മുഹമ്മദലി, പവിത്രന്‍, സി.പി.ഒമാരായ ഹബീബ്, ഗിരീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.