ഐ.എൻ.ടി.യു.സി ധർണ

തലശ്ശേരി: മോദി സർക്കാറി‍ൻെറ ജനവിരുദ്ധ നയത്തിനെതിരെ ശബ്​ദിക്കാൻപോലും ശേഷിയില്ലാത്ത പാർട്ടിയായി സി.പി.എം അധഃപതിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ്​​ അഡ്വ. മാർട്ടിൻ ജോർജ്. പെട്രോളി‍ൻെറയും ഡീസലി‍ൻെറയും വിലക്കയറ്റത്തിൽ പ്രതിഷേധിച്ചും ഓട്ടോ യാത്രാക്കൂലി കാലോചിതമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) തലശ്ശേരി പുതിയ ബസ് സ്​റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. സജ്ജീവ് മാറോളി, അഡ്വ. സി.ടി. സജിത്ത്, വി.സി. പ്രസാദ്, എ.പി. രവീന്ദ്രൻ, ഇ.വി. വിജയകൃഷ്ണൻ, എൻ.കെ. ഉദയകുമാർ, എൻ.കെ. രാജീവ്, ടി.എ. രാംദാസ്, ഉച്ചമ്പള്ളി രാഗേഷ് എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ വി.വി. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.