റോഡ്​ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചു

റോഡ്​ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചുപടം: കല്ലറക്കൽ പള്ളി - അക്കാനിശ്ശേരി റോഡി​ൻെറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച്​ ചേർന്ന യോഗം സി.വി.എ. ജലീൽ ഉദ്ഘാടനം ചെയ്യുന്നുപാനൂർ: കല്ലറക്കൽ പള്ളി - അക്കാനിശ്ശേരി റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുനുമ്മൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജെ.ബി.എം ജില്ല ചെയർമാൻ സി.വി.എ. ജലീൽ ഉദ്ഘാടനം ചെയ്തു. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. വി.പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. വിജീഷ്, ബൂത്ത് പ്രസിഡൻറ്​ എം.വി. മുബാസ്, കെ. സ്മിത, കെ.പി. സുരേഷ് ബാബു, സലീം അമ്മക്കോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.