സ്ത്രീകൾക്ക് തൊഴിൽ പരിശീലനം

മാഹി: പുതുച്ചേരി സർക്കാറിന് കീഴിൽ പള്ളൂരിലുള്ള ഗ്രാമീണ തൊഴിലാളിക്ഷേമകേന്ദ്രം 14ന് മുകളിൽ പ്രായമുള്ള വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാംതരമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള മാഹി മേഖലയിലെ തൊഴിൽ രഹിതരായ സ്ത്രീകൾക്കാണ് തയ്യൽ, എംബ്രോയിഡറി, നീഡിൽവർക്ക്, കരകൗശലവേല എന്നിവയിൽ പരിശീലനം നൽകുക. പള്ളൂർ ഇരട്ടപ്പിലാക്കൂൽ ഗ്രാമീണ തൊഴിലാളി ക്ഷേമകേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് അഞ്ചിന് നാലിന് മുമ്പ്​ ക്ഷേമകേന്ദ്രത്തിൽ ലഭിക്കണമെന്ന് റീജനൽ അഡ്​മിനിസ്ട്രേറ്റർ അറിയിച്ചു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.