ടെലിമെഡിസിൻ സംരംഭം ഉദ്​ഘാടനം ഇന്ന്​

കണ്ണൂർ: പ്രത്യേക ആരോഗ്യ പരിരക്ഷ ലഭിക്കേണ്ടവർക്കായി മാഹി മെഡിക്കൽ സൻെറർ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പുമായി സഹകരിച്ച് ടെലിമെഡിസിൻ സംരംഭം ആരംഭിക്കുന്നു. മാഹി എം.എം.സിയിലെ വിഡിയോ കൺസൽട്ടേഷൻ റൂം വഴി അപ്പോളോയിലെ സ്പെഷലിസ്​റ്റ്​ ഡോക്ടർമാരുമായി ബന്ധപ്പെടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ടെലിമെഡിസിൻ സംവിധാനം തിങ്കളാഴ്ച രാവിലെ 9.30 ന് പുതുച്ചേരി സാമൂഹ്യക്ഷേമ മന്ത്രി സി. ജയകുമാർ ഉദ്​ഘാടനം ചെയ്യും. അപ്പോളോ ടെലിമെഡിസിൻ വൈസ് പ്രസിഡൻറ്​ പ്രേം ആനന്ദ്, എം.എം.സി ചെയർമാൻ മൻസൂർ പള്ളൂർ എന്നിവരും ഓൺലൈനിൽ ചടങ്ങിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.