കുഴിയടക്കൽ ഭാഗികം

കുഴിയടക്കൽ ഭാഗികംചിത്രം: പാപ്പിനിശ്ശേരി ദേശീയപാതയിൽ കുഴികളടക്കൽ പണി നടക്കുന്നു2. പഴയങ്ങാടി കവലയിലെ അടക്കാത്ത കുഴി പാപ്പിനിശ്ശേരി: ദേശീയപാതയിൽ ചുങ്കംമുതൽ പുതിയതെരു വരെ ചെറിയ കുഴികൾ അടക്കാൻ തുടങ്ങി. എന്നാൽ, പഴയങ്ങാടി കവലയിലെ വലിയ കുഴി അടക്കാൻ നടപടിയില്ലാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ചെറിയ കുഴികളടക്കാൻ മാത്രമേ നിർദേശമുള്ളൂവെന്നും വലിയ കുഴി അടക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ചോദ്യത്തിന് തൊഴിലാളികൾ നൽകിയ മറുപടി. വലിയ കുഴികളടക്കാത്തപക്ഷം ഗതാഗതക്കുരുക്ക്​ തുടരും.ദേശീയപാതയിൽ ഇപ്പോൾ നടക്കുന്ന കുഴികളടക്കൽ ശാസ്​ത്രീയമല്ല. അങ്ങിങ്ങായി പൊങ്ങിയും താണും നിൽക്കുന്നതിനാൽ വാഹനയാത്ര കൂടുതൽ ദുരിതമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.