കൈപ്പാട് അരിയുടെ പേരിൽ തപാൽ കവർ

കൈപ്പാട് അരിയുടെ പേരിൽ തപാൽ കവർചിത്രം... വിശദീകരണം: കൈപ്പാട് അരിയുടെ പേരിലുള്ള തപാൽ കവർ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്​ഘാടനം ചെയ്യുന്നുപഴയങ്ങാടി: ഭൗമസൂചിക പട്ടികയിൽ ഇടം നേടിയ കൈപ്പാട് അരിയുടെ പേരിൽ തപാൽ കവർ പുറത്തിറക്കി. മലബാർ കൈപ്പാട് ഫാർമേഴ്​സ് സൊസൈറ്റിയാണ് ഏഴോം കൈപ്പാട് അരിക്ക് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത്. കൈപ്പാട് ഫാർമേഴ്​സ് സൊസൈറ്റിയുടെ ലോഗോ പതിച്ച മൈ സ്​റ്റാമ്പ്, തപാൽ കവറുകൾ ജില്ലയിലെ എല്ല പോസ്​റ്റ് ഓഫിസുകളിലും ലഭിക്കും. 20 രൂപ വിലയുള്ള കവറുകളുടെ വിൽപനക്ക് ഒരാഴ്​ചയുടെ സമയമാണ് നിശ്ചയിച്ചിട്ടുള്ളത്.പഴയങ്ങാടി ഹെഡ് പോസ്​റ്റ് ഓഫിസിൽ രാജ്മോഹൻ ഉണ്ണിത്താൻ തപാൽ കവർ പുറത്തിറക്കി. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല പോസ്​റ്റ് മാസ്​റ്റർ ജനറൽ ടി. നിർമല ദേവി, ഏഴോം പഞ്ചായത്ത് പ്രസിഡൻറ് പി. ഗോവിന്ദൻ, ഒ.വി. നാരായണൻ, എം.കെ. സുകുമാരൻ, ഡോ. ടി. വനജ, പി.കെ. ശിവദാസൻ, എൻ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.