മലബാർ സമര അനുസ്മരണ യാത്രക്ക് അഞ്ചിടത്ത്​ സ്വീകരണം

മലബാർ സമര അനുസ്മരണ യാത്രക്ക് അഞ്ചിടത്ത്​ സ്വീകരണംകണ്ണൂർ: മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന മുദ്രാവാക്യവുമായി നവംബർ ഒന്നിന് കാസർകോടുനിന്ന്​ പ്രയാണം ആരംഭിക്കുന്ന മലബാർ സമര അനുസ്മരണ യാത്രക്ക് ജില്ലയിൽ അഞ്ച് സ്ഥലങ്ങളിൽ സ്വീകരണം നൽകാൻ അനുസ്മരണ സമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു. നവംബർ രണ്ടിന് രാവിലെ ഒമ്പതിന് തളിപ്പറമ്പ്, 11ന് കണ്ണൂർ കാൽടെക്സ്, ഉച്ച​ 2.30ന് തലശ്ശേരി, വൈകീട്ട് നാലിന് മട്ടന്നൂർ ടൗൺ, 5.30ന് ഇരിട്ടി ബസ് സ്​റ്റാൻഡ്​​ പരിസരം എന്നിവിടങ്ങളിലാണ് സ്വീകരണം നൽകുക. രൂപവത്​കരണ യോഗത്തിൽ ജില്ല പ്രസിഡൻറായി അബു അൽമാസിനെയും ജനറൽ സെക്രട്ടറിയായി ഫിറോസ് ഇദികീലകത്തിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ജമാൽ കണ്ണൂർ സിറ്റി, മുബഷിർ പുൽസാരകത്ത്, അസ്​ലം പിലാക്കിൽ, ഒ.കെ. ജാഫർ (വൈസ്. പ്രസി.), സലാം കളരിക്കണ്ടി, ഗസ്സാലി, മുത്തലിബ്, റഷീദ് കലിമ (ജോ. സെക്ര.), മുഹാസ് (ട്രഷ.). യോഗത്തിൽ അലി ബംഗൻ, കുട്ടിയാപുറത്ത് മൂസ, മുനീർ താണ, എം.പി. മുഹമ്മദ് ഗസ്സാലി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.