ഏകദിന പരിശീലനം

ഇരിക്കൂർ: 'അതിദരിദ്രരുടെ അതിജീവനം' പരിപാടിയുടെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള നടന്നു. ഉളിക്കൽ, പടിയൂർ, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ഒ.എസ്. ലിസി അധ്യക്ഷതവഹിച്ചു. ഇരിക്കൂർ, ഏരുവേശി, മലപ്പട്ടം, പയ്യാവൂർ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള പരിശീലനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. റോബർട്ട് ജോർജ് അധ്യക്ഷതവഹിച്ചു. രണ്ടുഘട്ടങ്ങളിലായി നടന്ന പരിശീലനത്തിൽ 107 അംഗങ്ങൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.