ചാലക്കര -പള്ളൂർ റോഡ് അടച്ചിട്ട് രണ്ടര വർഷം

ചാലക്കര -പള്ളൂർ റോഡ് അടച്ചിട്ട് രണ്ടര വർഷം----പടം - ചാലക്കര - പള്ളൂർ റോഡിൽ നിർമിക്കുന്ന മേൽപാലംസ്കൂൾ തുറക്കുന്നതോടെ യാത്രാപ്രശ്​നം രൂക്ഷമാവുംമാഹി: രണ്ടര വർഷത്തിലേറെയായി അടച്ചിട്ട, മുഴപ്പിലങ്ങാട് - മാഹി ബൈപാസ് കടന്നുപോകുന്ന ചാലക്കര - പള്ളൂർ റോഡ് തുറന്നുകൊടുക്കാത്തതി​ൻെറ ദുരിതം സ്കൂൾ തുറക്കുന്നതോടെ രൂക്ഷമാവും. നിലവിൽ മാഹിയിൽ നിന്ന് പളളൂരിലേക്കും തിരിച്ചുമെത്താൻ ഏറെ ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ട അവസ്​ഥയാണ്​.കോവിഡി​ൻെറയും റോഡ് അടച്ചിട്ടതി​ൻെറയും പശ്ചാത്തലത്തിൽ പി.ആർ.ടി.സിയുടെയും സഹകരണ സൊസൈറ്റിയുടെയും അഞ്ച് ബസുകൾ ഓടിയ റൂട്ടിൽ ഇപ്പോൾ വൈകീട്ട് അഞ്ച് മണിക്കുള്ള ഒരു ട്രിപ് മാത്രമാണ് സർവിസ് നടത്തുന്നത്. ബസിന് ഏഴ്​ രൂപക്കും മടക്കയാത്രയിൽ ഓട്ടോറിക്ഷയിൽ 10 രൂപക്കും സഞ്ചരിക്കാൻ കഴിഞ്ഞിരുന്ന സ്ഥാനത്ത് ഇപ്പോൾ ചുറ്റി സഞ്ചരിക്കേണ്ടതിനാൽ 50 രൂപയോളം നൽകേണ്ടി വരുന്നതായി യാത്രികർ പറയുന്നു. റോഡ് അടക്കുന്നതിനുമുമ്പ് ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിന് അധികൃതർ തയാറാവാതിരുന്നതാണ് ഗതാഗതപ്രശ്നം ഇത്രയും രൂക്ഷമാവാൻ കാരണം. ഒരുഭാഗത്തേക്ക് മാത്രം കടന്നുപോവാൻ സൗകര്യമുള്ള പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ സമീപത്തുള്ള വീട്ടുപറമ്പിൽ ഒതുക്കിയാണ് എതിരെവരുന്നവർക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത്. മഴക്കാലമായാൽ വെള്ളക്കെട്ടി​ൻെറയും ചളിയുടെയും ശല്യവും സഹിക്കണം. 2019 ഫെബ്രവരി 25നാണ് റോഡ് അടച്ചത്. മൂന്ന് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുനൽകുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ, പിന്നീട് ഒട്ടേറെ പ്രശ്നങ്ങൾ കാരണം പ്രവൃത്തി നീണ്ടുപോവുകയാണ്. ബൈപാസ് കടന്നുപോകുന്ന വഴിയിൽ നിലവിലുള്ള റോഡുകളുടെ തുടർച്ച നിലനിർത്താൻ നേരത്തെ 12 വി.ഒ.പി (വെഹിക്കിൾ ഓവർ പാസ്​) ആണ് നിശ്ചയിച്ചിരുന്നത്. ചാലക്കര പള്ളൂർ റോഡിൽ ഈ സൗകര്യം ഉണ്ടായിരുന്നില്ല. പ്രതിഷേധത്തെത്തുടർന്ന് ഇവിടെയും മറ്റ് പല റോഡുകളിലും വി.ഒ.പി നിർമിക്കാൻ തീരുമാനിച്ചു. 12 വി.ഒ.പി 22 ആയി ഉയർന്നതോടെ ഈ സ്ഥലങ്ങളിലെ ബൈപാസി​ൻെറ ഘടനയിൽ മാറ്റംവന്നത് പ്രവൃത്തി വൈകിപ്പിച്ചു. തൊട്ടരികിൽ പണിത മേൽപാലത്തി​ൻെറ നിർമാണ തകരാർ കാരണം മേൽപാലം പുനർനിർമിക്കുകയും വേണം.കോവിഡ് കാരണം അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചുപോയതും മഴയും മറ്റ് ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ബൈപാസ് പ്രവൃത്തി വൈകാൻ കാരണമായി. ബൈപാസ് കടന്നുപോകുന്നതിന് മേൽപാലം നിർമിച്ചിട്ടുണ്ടെങ്കിലും ചാലക്കര ഭാഗത്തുനിന്നും കുഞ്ഞിപ്പുര മുക്കിൽനിന്നും പള്ളൂർ ഭാഗത്ത് ഇന്ദിര ഭവൻ മുതലുള്ള റോഡുകൾ പാലവുമായി ബന്ധിപ്പിക്കണം. മഴ മാറിയാലുടൻ ഇതി​ൻെറ പ്രവൃത്തി തുടങ്ങുമെന്നും ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.