സി.പി.എം ധർണ

മാഹി: പള്ളൂർ -ചാലക്കര റോഡിലെ മേൽപാലം പണി ഉടൻ പൂർത്തീകരിച്ച് അടച്ചിട്ട റോഡ് ഗതാഗതത്തിന് തുറന്നുനൽകണമെന്നും ചാലക്കരയിൽ നിന്ന് മാഹിയിലേക്കുള്ള അനുബന്ധ റോഡുകളും ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ നടത്തി. തലശ്ശേരി ഏരിയ കമ്മിറ്റിയംഗം കെ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ടി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം വി. ജനാർദനൻ, പള്ളൂർ ലോക്കൽ സെക്രട്ടറി ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.