ഏഴോം കൈപ്പാടിൽ ഇനി കൊയ്ത്തിന്​ യന്ത്രങ്ങൾ

ഏഴോം കൈപ്പാടിൽ ഇനി കൊയ്ത്തിന്​ യന്ത്രങ്ങൾചിത്ര വിശദീകരണം: ഏഴോം കൈപ്പാടിൽ സ്വീഡൻ നിർമിത യന്ത്രത്തി​ൻെറ സഹായത്തോടെ നെല്ല് കൊയ്തെടുക്കുന്നുപഴയങ്ങാടി: ജില്ലയുടെ നെല്ലറയായ ഏഴോം പഞ്ചായത്തിലെ കൈപ്പാടുകളിലെ നെല്ല്​,​ യന്ത്രങ്ങൾ കൊയ്തെടുക്കും. കൈപ്പാടുകളിലെ നെൽക്കൊയ്ത്തിനു തൊഴിലാളികളെ കിട്ടാതെ പ്രയാസപ്പെടുന്ന കർഷകർക്ക് യന്ത്രത്തി​ൻെറ വരവ് അനുഗ്രഹമായി. കരനെൽ കൃഷിയുടെ കൊയ്ത്തിനു യന്ത്രങ്ങൾ സഹായകരമാണെങ്കിലും ചതുപ്പ് നിലങ്ങളായതിനാൽ കൈപ്പാടുകളിൽ യന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതു വലിയ പ്രതിസന്ധി സൃഷ്​ടിച്ചിരുന്നു.രണ്ടുവർഷം മുമ്പ് ഏഴോം കൈപ്പാടുകളിൽ കൊയ്ത്തിനു യന്ത്രസഹായം പരീക്ഷിച്ചിരുന്നുവെങ്കിലും ചളിയിൽ പൂണ്ടുപോയി. ആലപ്പുഴ മാങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് അത്യാധുനിക സാങ്കേതിക വിദ്യയിൽ ക്രമീകരിച്ച സ്വീഡൻ നിർമിത യന്ത്രം കൊയ്ത്തിനായി ഏഴോത്ത് എത്തിച്ചത്.പഞ്ചായത്തിലെ ചുട്ടയം, കുറുവാട് കൈപ്പാടുകളിലാണ് യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തി​ൻെറ ഒന്നാം ഘട്ടം പൂർത്തീകരിക്കുന്നത്. കേരള പുനർ നിർമാണ പദ്ധതിയുടെ കീഴിൽ കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രമാണ് നേതൃത്വം വഹിക്കുന്നത്.ഒന്നരക്കോടി രൂപ വില വരുന്നതാണ് യന്ത്രം. കൊയ്ത്തിനുശേഷം വെള്ളത്തിലൂടെ സഞ്ചരിച്ച് നെല്ലുകൾ കരക്കെത്തിക്കുന്ന ജോലിയും യന്ത്രം നിർവഹിക്കും. ദിവസങ്ങളായി കൊയ്തെടുക്കുന്ന നെല്ലുകൾ കരക്കെത്തിക്കാൻ ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതിനാൽ കൊയ്ത്തുകഴിഞ്ഞ്​ നെല്ല് കൈപ്പാടിൽ നിന്നുതന്നെ മുളപൊട്ടുന്നതായിരുന്നു കർഷകരുടെ പ്രധാന പ്രതിസന്ധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.