കുട്ടികളുടെ ഭക്ഷണത്തിൽ ആശങ്ക

കുട്ടികളുടെ ഭക്ഷണത്തിൽ ആശങ്ക സ്ലഗ്​ ചേർക്കണംസ്കൂളിലെത്തുന്ന എല്ലാ വിദ്യാർഥികൾക്കും പതിവുപോലെ ഉച്ചഭക്ഷണം നൽകാനാണ് വിദ്യാഭ്യാസ വകുപ്പി​ൻെറ നിർദേശംപാനൂർ: സ്കൂൾ തുറക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഉച്ച ഭക്ഷണത്തി​ൻെറ ക്രമീകരണത്തിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ആശങ്കയിലാണ്. സ്കൂളിലെത്തുന്ന എല്ലാ വിദ്യാർഥികൾക്കും പതിവുപോലെ ഉച്ചഭക്ഷണം നൽകാനാണ് വിദ്യാഭ്യാസ വകുപ്പി​ൻെറ നിർദേശം. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്ഉച്ചഭക്ഷണം പാകം ചെയ്യുന്നതി​ൻെറയും വിതരണം ചെയ്യുന്നതി​ൻെറയും ക്രമീകരണങ്ങളെ ചൊല്ലിയാണ് ആശങ്ക.പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെ ആഴ്ചയിൽ മൂന്ന് ദിവസം സ്കൂളിലെത്തുന്ന കുട്ടികൾക്ക് എല്ലാ ദിവസവും ചോറും രണ്ട് തരം കറികളും നൽകാനാണ് നിർദേശം. അതോടൊപ്പം രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകും.മൂന്ന് ദിവസമൊഴികെ മറ്റ് ദിവസങ്ങളിലേക്കുള്ള ഭക്ഷണ സാധനങ്ങൾ കിറ്റായോ പണമായോ കുട്ടികൾക്ക് നൽകാനും നിർദേശമുണ്ട്. ഇത് എങ്ങനെ പാലിക്കുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്.രാവിലെ സ്കൂളിലെത്തുന്ന കുട്ടികൾ ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും എല്ലാവർക്കുമുള്ള ഭക്ഷണം പാകം ചെയ്യേണ്ടിവരും. ഉച്ച​ ഒന്നിന്​ സ്കൂൾ വിട്ടാൽ ഉടൻ ഭക്ഷണം നൽകാനും ബുദ്ധിമുട്ടും.കുട്ടികൾ വീടുകളിൽ നിന്ന് അവർക്കാവശ്യമുള്ള പാത്രങ്ങളും ഗ്ലാസും കൊണ്ടുവരണമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ പുഴുങ്ങി നൽകുന്ന മുട്ട തൊലിയടർത്തി നൽകുന്നത് അധ്യാപകരാണ്. എന്നാൽ, കോവിഡ് കാലത്ത് അതെത്രമാത്രം ആശാസ്യമാകുമെന്ന ചോദ്യവുമുണ്ട്.ഭക്ഷണം കഴിക്കുമ്പോൾ മാസ്ക്കുകൾ അഴിച്ചു വെക്കാൻ നിർബന്ധിതരാവുന്നതും കൈകഴുകുമ്പോഴും മറ്റും കൂട്ടം കൂടാനുള്ള സാധ്യതയും ആശങ്കയോടെയാണ് കാണുന്നത്.അതേസമയം വിദ്യാർഥികൾ സ്കൂളുകളിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിൽ പല രക്ഷിതാക്കൾക്കും ആശങ്കയുമുണ്ട്. പാനൂർ മേഖലയിലെ വിദ്യാലയങ്ങളിലെ പാചകപ്പുരകൾ പൂർണമായും അണുവിമുക്തമാക്കി ശുചീകരിച്ച് പാചകത്തിന് തയാറായ നിലയിലാണെന്ന് പാനൂർ എ.ഇ.ഒ എം.പി. ബൈജു പറഞ്ഞു. ആദ്യദിവസം പായസം നൽകാനും തുടർന്നുള്ള ദിവസങ്ങളിൽ ഭക്ഷണം ക്ലാസുകളിലെത്തിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ ദിനങ്ങൾ പരമാവധി ആസ്വാദ്യകരമാക്കാനുമുള്ള ഒരുക്കത്തിലാണ് അധ്യാപകരും സ്കൂൾ അധികൃതരും.------------------------സ്​കൂൾ വാഹനങ്ങൾ ഓടില്ലപാനൂർ മേഖലയിൽ പല വിദ്യാലയങ്ങളിലും സ്കൂൾ വാഹനങ്ങൾ ആദ്യഘട്ടത്തിൽ സർവിസ് നടത്തില്ല. മാർഗനിർദേശത്തിനനുസരിച്ച് കുറച്ച് വിദ്യാർഥികളുമായി സർവിസ് നടത്തുക എന്നത് പ്രായോഗികമല്ലെന്ന് അധ്യാപകർ പറയുന്നു. കുറഞ്ഞ കുട്ടികളുമായി സർവിസ്​ നടത്തു​േമ്പാൾ ഇന്ധനചെലവും ഡ്രൈവർ അടങ്ങുന്ന ജീവനക്കാരുടെ വേതനവും നൽകാൻ ബുദ്ധിമുട്ടാകുമെന്നാണ്​ അധ്യാപകർ പറയുന്നത്​. വാഹനത്തി​​ൻെറ വാടക വർധിപ്പിച്ചാൽ അത്​ കോവിഡ്​ കാലത്തെ പ്രതിസന്ധിയിൽ രക്ഷിതാക്കൾക്ക്​ ഇരുട്ടടിയുമാവും. ഫണ്ടില്ലാത്തതിനാൽ ചില സ്​കൂളുകളിലെ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തിയിട്ടുമില്ല. വാക്​സിൻ രണ്ടു ഡോസെടുത്ത രക്ഷിതാക്കൾ മാത്രം വിദ്യാർഥികളുമായി സ്കൂളിലെത്തിയാൽ മതിയെന്നും ഒരു ഡോസെങ്കിലും എടുത്ത രക്ഷിതാക്കളുടെ മക്കൾ മാത്രം സ്കൂളിലെത്തിയാൽ മതിയെന്നും നിർദേശത്തിലുണ്ട്.-----------photo: panur schul പാനൂർ യു.പി സ്കൂളിലെ അധ്യാപകർ പാചകപ്പുരയിൽ അവസാന മിനുക്കുപണിയിൽ--------------––––––––––––––––––ആറളത്ത്​ ഗോത്രസാരഥി പദ്ധതിയിൽ 45 വാഹനങ്ങൾകേളകം: ആറളം ഫാം സ്​കൂളിലെ ആദിവാസി വിദ്യാർഥികളുടെ യാത്രാപ്രശ്​നത്തിന്​ ആശ്വാസം. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ആദിവാസി വിദ്യാർഥികളെ അവരുടെ വാസസ്ഥലത്തുനിന്നും സ്‌കൂളിലെത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഗോത്രസാരഥി പദ്ധതി പ്രകാരം ഒരുക്കിയത്​ 45 വാഹനങ്ങൾ. പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് നടപ്പാക്കിയ പദ്ധതി പ്രകാരം ആറളം ഗ്രാമപഞ്ചായത്താണ് ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനായി 45 വാഹനങ്ങൾക്കുള്ള കരാർ ഒരുക്കിയതെന്ന് സ്കൂൾ പി.ടി.എ പ്രസിഡൻറ്​ കെ.ബി.ഉത്തമൻ അറിയിച്ചു. മുമ്പ് യഥാസമയം വാടക നൽകാത്തതിനാൽ ആറളം സ്കൂളിലെ ഗോത്രസാരഥി പദ്ധതി താളം തെറ്റിയിരുന്നു. ആറളം ഫാമിൽ എസ്.ടി വിഭാഗത്തിൽപെട്ട കുട്ടികളെ ആറളം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ എത്തിച്ച ഇനത്തിൽ 45ഓളം വാഹനങ്ങൾക്ക് വാടക ലഭിക്കാത്തതായിരുന്നു പ്രതിസന്ധിക്ക് കാരണം. വാടക ലഭിക്കാത്തതിനെ തുടർന്ന് വാഹന ഉടമകളും ഡ്രൈവർമാരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായതിനെ തുടർന്ന് ജില്ല കലക്ടർക്ക് പരാതിയും നൽകി. ആറളം ഫാം സ്കൂൾ, ഇടവേലി എൽ.പി സ്കൂൾ, ആറളം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ഒന്നര വർഷമായി കുട്ടികളെ സ്കൂളിൽ എത്തിച്ചതി​ൻെറ വാടക മുടങ്ങി. ഇത് പിന്നീട് വിതരണം നടത്തുകയും ചെയ്തു. പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കിയ ഗോത്രസാരഥി പദ്ധതിയുടെ നടത്തിപ്പ് ഗ്രാമപഞ്ചായത്ത് എസ്.ടി ഫണ്ട് വിനിയോഗിച്ചാവും ഇനി നടപ്പാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.