'സലീം ഫൈസിയുടെ വിയോഗം കനത്ത നഷ്​ടം'

'സലീം ഫൈസിയുടെ വിയോഗം കനത്ത നഷ്​ടം'പടം : സലീം ഫൈസി അനുശോചന പരിപാടിയില്‍ സമസ്​ത കേന്ദ്ര മുശാവറ സെക്രട്ടറി എം.ടി. അബ്​ദുല്ല മുസ്​ലിയാര്‍ സംസാരിക്കുന്നുഇരിട്ടി: പ്രമുഖ പണ്ഡിതനും എസ്.വൈ.എസ് നേതാവുമായ സലീം ഫൈസിയുടെ വിയോഗം മത–സാമൂഹിക രംഗത്ത് കനത്ത നഷ്​ടമാണെന്ന്​ സമസ്​ത കേന്ദ്ര മുശാവറ സെക്രട്ടറി എം.ടി. അബ്​ദുല്ല മുസ്​ലിയാര്‍ പറഞ്ഞു. ഖബറടക്കത്തിനുശേഷം എസ്.വൈ.എസ് ജില്ല കമ്മിറ്റി ഉളിയില്‍ അല്‍ ഹിദായ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുശോചന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്​തയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനത്തിനുമായി വിശ്രമമില്ലാത ജീവിതം കാഴ്​ചവെച്ച വ്യക്തിത്വമാണെന്നും നാല് പതിറ്റാണ്ടുകാലം കൊണ്ട് വലിയ വെളിച്ചമാണ് സമൂഹത്തിന് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡൻറ് സഫ്​വാന്‍ തങ്ങള്‍ ഏഴിമല അധ്യക്ഷത വഹിച്ചു. പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹാരിസ് അലി ശിഹാബ് തങ്ങള്‍, മലയമ്മ അബൂക്കര്‍ ബാഖവി, മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍, മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി അന്‍സാരി തില്ലങ്കേരി, ഇബ്രാഹീം ബാഖവി പൊന്ന്യം, എ.കെ. അബ്​ദുല്‍ ബാഖി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ടി.എന്‍.എ. ഖാദര്‍, അബ്​ദുല്ല ദാരിമി കൊട്ടില, ഉസ്​മാന്‍ ഹാജി വേങ്ങാട്, ഹനീഫ ഏഴാം മൈല്‍, നാസര്‍ ഫൈസി പാവന്നൂര്‍, ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, ടി.എച്ച്. ഷൗക്കത്തലി മൗലവി, നമ്പ്രം അബ്​ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എം.ടി. അബൂബക്കര്‍ ദാരിമി, ഇബ്രാഹീം മുണ്ടേരി, ഇബ്രാഹീം കുട്ടി തിരുവട്ടൂര്‍, മുഹമ്മദ് ഓടക്കാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.