ധർണ നടത്തി

ധർണ നടത്തിപടം.....കേരള വാട്ടർ അതോറിറ്റി സ്​റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ തലശ്ശേരി സബ് ഡിവിഷൻ ഓഫിസിന് മുന്നിൽ നടന്ന ധർണതലശ്ശേരി: കേരള വാട്ടർ അതോറിറ്റി സ്​റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ തലശ്ശേരി സബ് ഡിവിഷൻ ഓഫിസിന് മുന്നിൽ ധർണ നടത്തി. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, തസ്തികകൾ വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മെറിൻ ജോൺ മുഖ്യപ്രഭാഷണം നടത്തി. എ.എൻ. രാജേഷ്, എ. ധർമരാജൻ, എം.കെ. ദർശന എന്നിവർ സംസാരിച്ചു. വി.സി. നിഗിൽ സ്വാഗതവും പി. ജോജു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.