കോവിഡിൽ ആശ്വാസം

കോവിഡിൽ ആശ്വാസം371 േപര്‍ക്ക് കൂടി രോഗംകണ്ണൂർ: കോവിഡ്​ കേസുകൾ കുറഞ്ഞനിരക്കിൽ. ജില്ലയില്‍ വ്യാഴാഴ്ച 371 പേര്‍ക്ക് മാത്രമാണ്​ രോഗം സ്​ഥിരീകരിച്ചത്​. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 8.21 ശതമാനമാണ്​.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 2,74,859 ആയി. ഇവരില്‍ 471 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,68,652 ആയി. 2070 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3187 പേര്‍ ചികിത്സയിലാണ്.ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 2897 പേര്‍ വീടുകളിലും ബാക്കി 290 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത് 13,143 പേരാണ്. ഇതില്‍ 12,872 പേര്‍ വീടുകളിലും 271 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 21,53,891 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 21,53,241 എണ്ണത്തി​ൻെറ ഫലം വന്നു. 650 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.------------മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനവെള്ളിയാഴ്​ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ആലക്കോട് കമ്യൂണിറ്റി ഹാള്‍, പെരിങ്ങോം താലൂക്ക് ആശുപത്രി (ഓള്‍ഡ് ബ്ലോക്ക്), പറശ്ശിനിക്കടവ് പി.എച്ച്‌.സി, ഏഴോം പി.എച്ച്‌.സി, മാഹി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ടുവരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, ഉളിക്കല്‍ എഫ്.എച്ച്.സി, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30വരെയും മലപ്പട്ടം കമ്യൂണിറ്റി ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ച ഒന്നുവരെയും അയ്യപ്പന്‍തോട് മഹാത്മജി വായനശാല, വള്ളിത്തോട് പി.എച്ച്‌.സി, കേളകം പി.എച്ച്‌.സി എന്നിവിടങ്ങളില്‍ ഉച്ച രണ്ട് മുതല്‍ നാലുവരെയുമാണ് പരിശോധന.വെള്ളിയാഴ്ച 60 കേന്ദ്രങ്ങളില്‍ 18ന്​ മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവീഷില്‍ഡ് വാക്സിന്‍ നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.