കുളപ്പുറം ദത്തുഗ്രാമം പരിപാടിക്ക് ഇന്ന് തുടക്കം പയ്യന്നൂർ: ഒരുഗ്രാമത്തിൻെറ മുഖച്ഛായ മാറ്റുന്ന 10 സന്നദ്ധ പ്രവർത്തനങ്ങളുമായി പയ്യന്നൂർ കോളജ് എൻ.എസ്.എസ് യൂനിറ്റ് 10. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കുളപ്പുറം ഗ്രാമം ദത്തെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി 2000 നാട്ടുമാവുകൾ വെച്ചുപിടിപ്പിക്കും. ബഡ് ചെയ്ത നാടൻ മാവിൻതൈകൾ ഉപയോഗിച്ച് 15 മാവിൻതോട്ടങ്ങൾ നിർമിക്കും. ഇതിനുപുറമെ വീട്ടുപറമ്പുകളിലും റോഡരികിലും തൈകൾ നടും. 300 വനിതകൾക്ക് യോഗ പരിശീലനം നൽകുന്ന പ്രാണ, രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം നൽകുന്നതിനുള്ള ഇ –സാക്ഷരത, സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നൽകുന്ന ഇ–ഗ്രാമം, കുടുംബങ്ങൾക്ക് ആരോഗ്യ കാർഡ് നൽകുന്ന സ്വാസ്ഥ്യം, സ്നേഹവീട് നിർമാണം, പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്ന 'ഉയരെ', വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ടാലൻറ്, ഗ്രാമത്തിൻെറ ചരിത്രരചന എന്നിവയും എൻ.എസ്.എസ് ലക്ഷ്യമിടുന്നു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീധരൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, പ്രോഗ്രാം ഓഫിസർ ഡോ. കെ.വി. സുജിത്, കുളപ്പുറം വായനശാല ഭാരവാഹികളായ എം. ദിവാകരൻ മാസ്റ്റർ, വി.വി. മനോജ് കുമാർ, ടി.ടി. രാകേഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.