ചപ്പമലയിൽ കാട്ടുപന്നി ശല്യം

ചപ്പമലയിൽ കാട്ടുപന്നി ശല്യം കൊട്ടിയൂർ: ചപ്പമലയിൽ കാട്ടുപന്നിശല്യം രൂക്ഷം. നിരവധിപേരുടെ കാർഷികവിളകളാണ് കാട്ടുപന്നി നശിപ്പിച്ചത്. തറപ്പേൽ അന്നമ്മയുടെ ചേമ്പ്, കാച്ചിൽ, കപ്പ, കൊടായിക്കൽ സുഭീഷി​ൻെറ 60 ചുവട്, ചേമ്പന്നാട്ട് ഡെന്നിയുടെ 120 ചുവട് കപ്പ എന്നിവയാണ് കാട്ടുപന്നി നശിപ്പിച്ചത്.ഒരാഴ്ചയിലധികമായി കാട്ടുപന്നി ഈ മേഖലയിൽ കൃഷിനാശം വരുത്തിയിട്ടും വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപന്നിക്ക് പുറമെ കുരങ്ങ്, കേഴമാൻ തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.