സ്​തനാർബുദ ബോധവത്കരണ ക്യാമ്പ്

സ്​തനാർബുദ ബോധവത്കരണ ക്യാമ്പ് stanarbuda class.... താവക്കര യൂനിറ്റി സൻെററിൽ സംഘടിപ്പിച്ച സ്​തനാർബുദ ബോധവത്കരണ ക്യാമ്പ് സീനിയർ ഗൈനക്കോളജിസ്​റ്റ്​ ഡോ. വി.കെ. ജുബൈരിയത്ത് ഉദ്ഘാടനം ചെയ്യുന്നു കണ്ണൂർ: ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയുടെയും മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ താവക്കര യൂനിറ്റി സൻെററിൽ സ്​തനാർബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സീനിയർ ഗൈനക്കോളജിസ്​റ്റ്​ ഡോ. വി.കെ. ജുബൈരിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്​തു. മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫിസർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസെടുത്തു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ്​ പി.ടി.പി. സാജിദ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ടി. നജ്​മ സ്വാഗതവും സെക്രട്ടറി എം. സൈറാബാനു നന്ദിയും പറഞ്ഞു. സി.എൻ. ആമിന പ്രാർഥന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.