വിമൻ ജസ്​റ്റിസ് മൂവ്മെൻറ്: യു.വി. സുബൈദ പ്രസിഡൻറ്​, ലില്ലി ജെയിംസ്​ ജന.സെക്ര.

വിമൻ ജസ്​റ്റിസ് മൂവ്മൻെറ്: യു.വി. സുബൈദ പ്രസിഡൻറ്​, ലില്ലി ജെയിംസ്​ ജന.സെക്ര.കണ്ണൂർ: വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ ജില്ല പ്രസിഡൻറായി യു.വി. സുബൈദയെയും ജില്ല ജനറൽ സെക്രട്ടറിയായി ലില്ലി ജയിംസിനെയും തെരഞ്ഞെടുത്തു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസ്ഥാന പ്രസിഡൻറ്​ ജബീന ഇർഷാദ്, സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി എന്നിവർ സംസാരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കൺവീനർ അസൂറ ടീച്ചർ തെരഞ്ഞെടുപ്പ് നടപടി നിയന്ത്രിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സാദിഖ് ഉളിയിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.