മുതിർന്ന വിമുക്തഭടന്മാർക്ക് സഹായ ധനം

മാഹി: പുതുച്ചേരി സൈനിക ക്ഷേമവകുപ്പ് മാഹിയിലെ 60 കഴിഞ്ഞ വിമുക്തഭടന്മാർക്കും വിമുക്തഭടന്മാരുടെ വിധവകൾക്കും നൽകുന്ന വാർഷിക ഉത്സവകാല സഹായധനം 4,000 രൂപ, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. മുൻ വർഷത്തിൽ ഈ തുക ലഭിച്ചിട്ടുള്ളവർ ഇ.എസ്.എം തിരിച്ചറിയൽ കാർഡി​ൻെറ പകർപ്പ് സഹിതം മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിലെത്തി നവംബർ 10ന് മുമ്പ്​ പണരസീത് പട്ടികയിൽ ഒപ്പിടണം. കഴിഞ്ഞ വർഷം ബാങ്ക് അക്കൗണ്ട് വിവരം സമർപ്പിച്ചിട്ടില്ലാത്തവരും പുതിയ ഗുണഭോക്താക്കളും ഇതിനുള്ള അപേക്ഷഫോറം, തങ്ങളുടെ തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതമാണ് എത്തേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.