ജില്ല കരാ​ട്ടേ ചാമ്പ്യൻഷിപ്‌ ആറിനും ഏഴിനും

കണ്ണൂർ: ജില്ല സ്‌പോർട്‌സ്‌ കരാ​ട്ടേ അസോസിയേഷ​ൻെറ ജില്ല കരാ​ട്ടേ ചാമ്പ്യൻഷിപ്‌ നവംബർ ആറ്​, ഏഴ്​ തീയതികളിൽ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. സബ്‌ജൂനിയർ, കാഡറ്റ്‌, ജൂനിയർ, അണ്ടർ 21, സീനിയർ വിഭാഗങ്ങളിലാണ്‌ മത്സരം. ആറിന്‌ രാവിലെ 11ന്‌ ജില്ല സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡൻറ്​ കെ.കെ. പവിത്രൻ ഉദ്‌ഘാടനം ചെയ്യുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പങ്കെടുക്കുന്നവർ 31ന്‌ വൈകീട്ട്‌ ആറിനകം രജിസ്‌റ്റർ ചെയ്യണം. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ സുമേഷ്‌ ചടയത്ത്​, സെക്രട്ടറി അഞ്‌ജന പി. കുമാർ, സി.കെ. പ്രശാന്ത്‌കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.