കാട്ടാനയിറങ്ങിയ പ്രദേശങ്ങളില്‍ പരിശോധന

ചെറുപുഴ: രാജഗിരി എടക്കോളനിയിൽ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച പ്രദേശങ്ങളില്‍ റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജില്ല കലക്​ടറുടെ നിർദേശപ്രകാരം, പയ്യന്നൂര്‍ തഹസിൽദാർ കെ. ബാലഗോപാലൻ, ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ. രാജൻ, വില്ലേജ് ഓഫിസർ ബെന്നി കുര്യാക്കോസ്, ഫോറസ്​റ്റ് റേഞ്ച് ഓഫിസർ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്​സാണ്ടറും മറ്റു ജനപ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആറു പട്ടികവര്‍ഗ കുടുംബങ്ങളടക്കം എട്ടു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കോളനിയിലെ വീടുകള്‍ക്ക് സമീപത്തു വരെ കാട്ടാനയെത്തിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വൈദ്യുതി കമ്പിവേലി തകര്‍ന്ന 500 മീറ്റർ ദൂരത്തില്‍ കമ്പിവേലി പുനഃസ്ഥാപിക്കണമെന്ന ഊരുമൂപ്പ​ൻെറ ആവശ്യം സര്‍ക്കാറി​ൻെറ ശ്രദ്ധയില്‍പെടുത്തുമെന്ന്​ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.