ഗൾഫ് സാരഥി സംഗമം

ഗൾഫ് സാരഥി സംഗമം തളിപ്പറമ്പ്: പരിയാരം ഏമ്പേറ്റിലെ തളിപ്പറമ്പ് സി.എച്ച് സൻെറർ ആസ്ഥാനത്ത് നടന്ന ഗൾഫ് സാരഥി സംഗമം മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്​തു. സി.എച്ച് സൻെററിനുള്ള വിവിധ ഗൾഫ് ചാപ്റ്ററുകളുടെ സഹായധനവും അദ്ദേഹം ഏറ്റുവാങ്ങി. തളിപ്പറമ്പ് സി.എച്ച് സൻെറർ പ്രസിഡൻറ്​ അഡ്വ. എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി, ട്രഷറർ കെ.ടി. സഹദുല്ല, ബ്ലാത്തൂർ അബൂബക്കർ ഹാജി, നാഷനൽ മുസ്തഫ ഹാജി, ഇബ്രാഹീം കുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.