കീഴൂരിൽ കാറപകടം; മൂന്നുപേർക്ക് പരിക്ക്

കീഴൂരിൽ കാറപകടം; മൂന്നുപേർക്ക് പരിക്ക് പടം :കീഴൂരിൽ അപകടത്തിൽ തകർന്ന കാർ ഇരിട്ടി: കീഴൂരിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിലും സോളാർ വൈദ്യുതി തൂണിലും ഇടിച്ചു. കാറി​ൻെറ മുൻ ഭാഗം പൂർണമായി തകർന്നു. അപകടത്തിൽ കാർ യാത്രികരായ മൂന്ന് മട്ടന്നൂർ സ്വദേശികൾക്ക്​ നിസ്സാര പരിക്കേറ്റു. മൈസൂരുവിൽനിന്ന്​ മട്ടന്നൂരിലേക്ക് വരുകയായിരുന്ന കാറാണ് ഇരിട്ടി കീഴൂരിൽ രജിസ്​റ്റർ ഓഫിസിന് സമീപത്ത് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചയാണ് അപകടം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.