കേരള ടീം സഹ പരിശീലകനായി മസർ മൊയ്തുപടം....MASAR MOIDUതലശ്ശേരി: നവംബർ നാല് മുതൽ ഡൽഹിയിൽ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി 20-20 ക്രിക്കറ്റ് ടൂർണമൻെറിൽ കേരള ടീമിൻെറ സഹപരിശീലകനായി ഒ.വി. മസർ മൊയ്തു. 2018 -19 സീസണിൽ രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിൻെറയും 2017-18 സീസണിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരള ടീമിൻെറയും സഹപരിശീലകനായിരുന്നു. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ഫീൽഡിങ് വിഭാഗത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. 2012-13ൽ കേരള ക്രിക്കറ്റ് അസോസിയേഷൻെറ മികച്ച അക്കാദമി പരിശീലകനുള്ള അവാർഡ് നേടിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു.എലൈറ്റ് ഗ്രൂപ്പിൽ ഗുജറാത്ത്, ബിഹാർ, റെയിൽവേസ്, അസം, മധ്യപ്രദേശ് എന്നിവരാണ് കേരളത്തിൻെറ എതിരാളികൾ. നവംബർ നാലിന് ഗുജറാത്തുമായിട്ടാണ് കേരളത്തിൻെറ ആദ്യ മത്സരം. സഞ്ജു സാംസണാണ് കേരള ടീം ക്യാപ്റ്റൻ. സചിൻ ബേബി വൈസ് ക്യാപ്റ്റനാണ്. മുൻ ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പ, ജലജ് സക്സേന, ഐ.പി.എൽ താരങ്ങളായ മുഹമ്മദ് അസറുദ്ദീൻ, ബാസിൽ തമ്പി, കെ.എം. ആസിഫ്, വിഷ്ണു വിനോദ് എന്നിവർ അടങ്ങിയ താരസമ്പുഷ്ടമായ ടീമാണ് കേരളം. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് മുഖ്യപരിശീലകൻ. തലശ്ശേരി സൻെറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി സ്റ്റുഡൻറ്സ് സ്പോർട്ടിങ് ക്ലബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടി ജില്ല ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.തലശ്ശേരി സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തലശ്ശേരി ചേറ്റംകുന്ന് ഗസലിൽ ടി.സി.എ. മൊയ്തുവിൻെറയും ഒ.വി. ഷൈലയുടേയും മകനാണ്. ആയിശ മിനയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.