മുഴപ്പിലങ്ങാട് നിർത്തിയിട്ട ഓട്ടോയിൽ ബോംബ്

മുഴപ്പിലങ്ങാട് നിർത്തിയിട്ട ഓട്ടോയിൽ ബോംബ്മുഴപ്പിലങ്ങാട്: ഓട്ടം കഴിഞ്ഞ് രാത്രി റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ ബോംബ് കണ്ടെത്തി. ചാലാക്ക് റോഡിലെ കെ. റിജേഷി​ൻെറ ഉടമസ്ഥതയിലുള്ള ഓട്ടോയുടെ മുൻഭാഗത്ത് ഡ്രൈവറുടെ സീറ്റിനടുത്തായി സൂക്ഷിച്ച സ്​റ്റെപ്പിനി ടയറിനടുത്താണ് ബോംബ് കണ്ടെത്തിയത്. ചാലാക്ക് റോഡിലെ വീടിനടുത്തെ റോഡരികിൽ ബുധനാഴ്ച പാർക്ക് ചെയ്ത ഓട്ടോ വ്യാഴാഴ്ച രാവിലെ എടുക്കാനെത്തിയപ്പോഴാണ് ബോംബ്​ കണ്ടത്തിയത്. എടക്കാട് പൊലീസും കണ്ണൂരിൽനിന്ന്​ ബോംബ്​ സ്ക്വാഡുമെത്തി ബോംബ് നിർവീര്യമാക്കുകയായിരുന്നു. ഉഗ്രസ്ഫോടനശേഷിയുള്ള നാടൻ ബോംബാണ് കണ്ടെത്തിയത്​. പ്രത്യേക രാഷ്​ട്രീയമൊന്നുമില്ലാത്തയാളാണ്​ റിജീഷ്. കുളംബസാറിലെ ഓട്ടോസ്​റ്റാൻഡിലാണ്​ വണ്ടി നിർത്തിയിടാറുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.