'വരൂ, ഇന്ത്യന്‍ നേവിയിലേക്ക്' കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

മയ്യില്‍: തായംപൊയില്‍ സഫ്​ദര്‍ ഹാഷ്​മി സ്​മാരക ഗ്രന്ഥാലയവും കരിയര്‍ ഗൈഡന്‍സ് സൻെററും ചേര്‍ന്ന് നാവികസേനയിലെ തൊഴില്‍ അവസരങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കായി 'വരൂ, ഇന്ത്യന്‍ നേവിയിലേക്ക്' സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്​ച രാവിലെ 11ന്​ ഗ്രന്ഥാലയം ഹാളില്‍ നടക്കുന്ന സെമിനാര്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ സി. വിനയകുമാര്‍ നയിക്കും. നാവികസേനയിലെ 2,500 ഒഴിവുകളിലേക്ക് ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട വിധം, നാവികസേന, സേവന വേതന വ്യവസ്ഥകള്‍, റിക്രൂട്ട്മൻെറ്​, കായികക്ഷമത പരീക്ഷ തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യും. രജിസ്​ട്രേഷന് ഫോൺ: 9400676183, 9895965668. ---------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.