അനുസ്​മരണ സമ്മേളനം

അനുസ്​മരണ സമ്മേളനംമാത്യു മണ്ഡപത്തിലി​ൻെറ രണ്ടാം ചരമ വാർഷിക അനുസ്​മരണം പി.ടി. ജോസ് ഉദ്ഘാടനം ചെയ്യുന്നുശ്രീകണ്​ഠപുരം: കേരള കോൺഗ്രസ് എം ജില്ല വൈസ് പ്രസിഡൻറായിരുന്ന മാത്യു മണ്ഡപത്തിലി​ൻെറ രണ്ടാം ചരമ വാർഷിക അനുസ്​മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ് ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി അംഗത്വ കാർഡ് വിതരണം ചിത്രകാരൻ തോമസ് കാളിയാനിക്ക് നൽകി പി.ടി. ജോസ് നിർവഹിച്ചു. കോൺഗ്രസിൽ നിന്ന്​ രാജിവെച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്ന സി.പി. ജോസഫ് ചക്കാനിക്കുന്നേലിനെ ജില്ല പ്രസിഡൻറ് ജോയ് കൊന്നക്കൽ സ്വീകരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ടി. സുരേഷ് കുമാർ, ജില്ല സെക്രട്ടറി വി.വി. സേവി, കേരള വനിത കോൺഗ്രസ് ജില്ല പ്രസിഡൻറ് ഏലമ്മ ജോസഫ്, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡൻറ് രാജു ചെരിയൻകാല, യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറ് ബിനു ഇലവുങ്കൽ, പയ്യാവൂർ മണ്ഡലം പ്രസിഡൻറ് നോബിൻസ് ചെറുപുറം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.