സ്​റ്റിംസ് പ്രവർത്തന ഫണ്ടിലേക്ക് നവവധുവി​െൻറ സഹായം

സ്​റ്റിംസ് പ്രവർത്തന ഫണ്ടിലേക്ക് നവവധുവി​ൻെറ സഹായംപെരിങ്ങത്തൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്​ കീഴിൽ സാന്ത്വന പരിപാലന രംഗത്തുള്ള സ്​റ്റിംസി​ൻെറ പ്രവർത്തന ഫണ്ടിൽ നവവധുവി​ൻെറ സഹായം. ഒ.കെ. സിദ്ദീഖി​ൻെറയും വനിത ലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം സെക്രട്ടറിയും പാനൂർ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്​ഥിരം സമിതി ചെയ്യർപേഴ്സനുമായ ഉമൈസ തിരുവമ്പാടിയുടെയും മകൾ ഹുസ്നയാണ് സ്​റ്റിംസ് പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായത്.കിടഞ്ഞി ശാഖ മുസ്​ലിം ലീഗ് ട്രഷറർ സി.പി. സൂപ്പിയുടെ മകൻ ശുഹൈബാണ് വരൻ. കൂത്തുപറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ്​ പൊട്ടങ്കണ്ടി അബ്​ദുല്ല സഹായം ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.