പൊലീസ് സ്മൃതിദിനം

പൊലീസ് സ്മൃതിദിനംപി. വൈ. ആർ എസ്.പി.സി:: വിവിധ വിദ്യാലയങ്ങളുടെ ഉപഹാരം പരിയാരം സ്​റ്റേഷൻ ഇൻസ്പെക്ടർ കെ.വി. ബാബു ഏറ്റുവാങ്ങുന്നുപയ്യന്നൂർ: പരിയാരം പൊലീസ് സ്​റ്റേഷന്​ കീഴിലെ ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി, ജി.എച്ച്.എസ്.എസ് ചെറുതാഴം, ജി.എച്ച്.എസ് പാച്ചേനി സ്കൂളുകളിലെ എസ്.പി.സി യൂനിറ്റുകൾ ചേർന്ന് പൊലീസ് സ്മൃതിദിനം ആചരിച്ചു. ചടങ്ങിൽ പരിയാരം സ്​റ്റേഷനിലെ അംഗങ്ങൾക്ക് ഉപഹാരം നൽകി. പൊലീസ് ഇൻസ്പെക്ടർ കെ.വി. ബാബു നേതൃത്വം നൽകി. പ്രിൻസിപ്പൽ എസ്.ഐ രൂപ മധുസൂദനൻ, കടന്നപ്പള്ളി സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.സി. സതീശൻ, മനോജ് കൈപ്രത്ത്, ലതീഷ് പുതിയടത്ത്, സിൽജ സന്തോഷ്, ചെറുതാഴം സ്കൂൾ പി.ടി.എ അംഗം എ. ജയൻ മാസ്​റ്റർ, രാജേഷ് പയ്യരട്ട, പാച്ചേനി സ്കൂളിലെ മുഹമ്മദ് റാഫി മാസ്​റ്റർ, ലിഷ ടീച്ചർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.